kamal hasan takes a dig at rajnikanth who will skip losabha polls
കരുണാനിധിയുടേയും ജയലളിതയുടെയും വിയോഗത്തിന് ശേഷം ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് തമിഴ്നാട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ കരുണാനിധിയുടെ ഡിഎംകെയ്ക്കും ജയലളിതയുടെ എഐഡിഎംകെയ്ക്കും ശക്തമായ വെല്ലുവിളി ഉയർത്തി സൂപ്പർസ്റ്റാർ രജനികാന്തും ഉലകനായകൻ കമലാഹാസനും മത്സരരംഗത്തുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ രാഷ്ട്രീയ പ്രവേശനം ഉടൻ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് വർഷം ഒന്ന് കഴിഞ്ഞിട്ടും രജനികാന്ത് പാർട്ടി പ്രഖ്യാപനം പോലും നടത്തിയിട്ടില്ല.